മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വൻ സ്ഫോടനം ; ആറ് പേർ മരിച്ചു

മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വൻ സ്ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ആറ് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ…

Read More

രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു. ഇവർക്കായുളള തെരച്ചിലിനിടയിലാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്.  

Read More

മഹാരാഷ്ട്ര ഉജാനി ബോട്ട് അപകടം ; കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി , ഒരാൾക്കായി തെരച്ചിൽ ഊർജിതം

മഹാരാഷ്ട്രയിലെ പുനെ ഉജ്ജാനി ഡാമിൽ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാൾക്കായി എൻഡിആർഎഫ് സംഘം ഡാമിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കനത്ത കാറ്റിലും മഴയിലും ആണ് ഫെറി ബോട്ട് മറിഞ്ഞത്. കുഗാവ് ഗ്രാമത്തിൽ നിന്നും കലാശി ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം. ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നീന്തി രക്ഷപ്പെട്ട യാത്രക്കാരാനാണ് അപകട വിവരം ആളുകളെ അറിയിച്ചത്. അഞ്ച് യൂണിറ്റ് എൻഡിആർഎഫ് സംഘവും പോലീസും…

Read More

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി

ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ഉദ്ധവ് താക്കറെ വാർത്താസമ്മേളനം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. മുബൈയിലുൾപ്പെടെ വോട്ടെടുപ്പ് നടക്കവേയാണ് ഉദ്ധവ് വാർത്താസമ്മേളനം നടത്തിയത്. മുംബൈയിൽ പലയിടത്തും പോളിങ് നടപടികൾ വൈകുന്നുണ്ടെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ബോധപൂർവം ചെയ്യുകയാണെന്നും ആരോപിച്ച് ഉദ്ധവ് വൈകിട്ട് 5 മണിയോടെയാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പ്രതിപക്ഷം ശക്തമായ പ്രദേശങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിലാകുന്നത് ദുരൂഹമാണെന്നും…

Read More

മന്ത്രവാദികളാണെന്ന് ആരോപണം: മഹാരാഷ്ട്രയില്‍ സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്നു. ജമ്‌നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്‌ലമി (57) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. കുട്ടിയുടെ മരണത്തിൽ…

Read More

ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദനം; സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ അഞ്ചം​ഗ സംഘം മർദിക്കുകയായിരുന്നു. യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് ക്യാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചതായി സർവകലാശാല…

Read More

മഹാരാഷ്ട്രയില്‍ ധാരണ; ശിവസേന 21ലും കോണ്‍ഗ്രസ് 17ലും എന്‍സിപി 10സീറ്റിലും മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. 48 സീറ്റുകളില്‍ ശിവസേന താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് സീറ്റുകളിലും മത്സരിക്കും. നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മുംബൈയിലെ ആറ് സീറ്റുകളില്‍ നാലിലും താക്കറെയുടെ സേന മത്സരിക്കും. നോര്‍ത്ത്, നോര്‍ത്ത് സെന്‍ട്രല്‍ എന്നീ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് അഭിവക്ത ശിവസേനയും മൂന്നിടത്ത് ബിജെപിക്കുമായിരുന്നു വിജയം. ലോക്‌സഭാ…

Read More

മഹാരാഷ്ട്രയിൽ ഭൂചലനം; തീവ്രത 4.5

മഹാരാഷ്ട്രയില്‍ ഭൂചലനം. മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമൊ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും…

Read More

‌ഭാരത്‌ജോഡോ ന്യായ് യാത്ര മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

അവസാന ഘട്ടത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 17നാണ് യാത്ര സമാപിക്കുക. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും…

Read More

ആശുപത്രിയിൽ ഉടുതുണിയില്ലാതെ കറങ്ങിനടക്കുന്ന ഡോക്ടർ; ദൃശ്യങ്ങൾ പുറത്ത്

ആശുപത്രി കെട്ടിടത്തിലും പരിസരങ്ങളിലും ഉടുതുണിയില്ലാതെ കറങ്ങിനടക്കുന്ന ഡോക്ടറുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ യുവ ഡോക്ടറാണ് ക്യാമറയിൽ കുടുങ്ങിയത്. ഉടുതുണിയില്ലാതെ നടക്കുന്നത് ഡോക്ടറുടെ പതിവാണെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നുമാണ് ആശുപത്രിയിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. എന്നാൽ ഡോക്ടറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. വസ്ത്രമില്ലാതെ ആശുപത്രിവളപ്പിൽ ഡോക്ടർ നടക്കുന്നതും ടോയ്ലറ്റിന് മുന്നിൽ നിന്ന് ഒരു കഷ്ണം തുണി വീശിക്കാണിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്തുവന്നതോടെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണറിപ്പോർട്ട്…

Read More