
നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്റെ മകനെതിരെ കേസ്
പുലർച്ചെ ഒരു മണിക്ക് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് മഹാരാഷ്ട്ര ബിജെപി നേതാവിന്റെ മകന്റെ ആഡംബര കാർ. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ഭാവൻകുലേയുടെ മകന്റെ പേരിലുള്ള ഓഡി കാറാണ് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണ്. ബിജെപി നേതാവിന്റെ മകൻ സാൻകേത് ഭാവൻകുലേ അടക്കം മൂന്ന് പേരാണ് ഒളിവിൽ പോയിട്ടുള്ളത്. ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച് കാറിലുണ്ടായിരുന്ന…