മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുണെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്.മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസും കോർപറേഷൻ…

Read More

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍…

Read More

മഹാവികാസ് അഖാഡി സഖ്യം: തുറന്ന ചർച്ചകൾക്ക് തയാറെന്ന് അസദുദ്ദീൻ ഉവൈസി

മഹാവികാസ് അഖാഡിയുമായി സഖ്യമുണ്ടാക്കാൻ തുറന്ന ചർച്ചകൾക്ക് തയാറെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച. സഖ്യം രുപീകരിക്കുന്നതിനായി മഹാവികാസ് അഖാഡിയുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് മഹാവികാസ് അഖാഡിക്ക് കത്തയച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സഖ്യത്തിലെ പാർട്ടികൾ ചേർന്നാണ് എടുക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പാർട്ടി തയാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ആദ്യഘട്ട മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും

ആദ്യഘട്ട മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ 260 സീറ്റുകളിൽ ധാരണയായി. മഹായുതി സഖ്യം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവിടുമെന്നാണു സൂചന. ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിൽ ബിജെപി 150 സീറ്റുകളിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. ഇതില്‍ ആദ്യ 50 സ്ഥാനാർഥികളുടെ പട്ടികയാകും ഇന്ന് പുറത്തുവിടുന്നത്. മഹാവികാസ് അഘാഡി സഖ്യത്തിൽ 25 സീറ്റുകളിലാണ് അവസാനഘട്ട ചർച്ച പുരോഗമിക്കുന്നത്. അന്തിമപട്ടിക പൂർത്തിയായി വരും മണിക്കൂറിൽ ഹൈക്കമാന്‍ഡിനു കൈമാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍…

Read More

ഹരിയാന തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ശരദ് പവാര്‍

ഹരിയാന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. കേന്ദ്രഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിനാൽ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സതാര ജില്ലയിലെ കരാഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. ‘ഞങ്ങൾ ഹരിയാനയെ പഠിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം ജമ്മു കശ്മീരിലെ (തെരഞ്ഞെടുപ്പ്) ഫലങ്ങൾ നോക്കുക. ഹരിയാന ഫലം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം, ലോക സമൂഹം…

Read More

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു , മഹാരാഷ്ട്ര , ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. നവംബർ 20നാണ് രണ്ടാം ഘട്ടം. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ…

Read More

മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ചു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹരിയാനയിൽ വിജയമുറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തോൽവി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോൺഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് തിരിച്ചടിയായത്. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ്…

Read More

എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേർപിടിയിൽ

എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം….

Read More

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് മഹാരാഷ്ട്രയിൽ അഗ്നിവീറുകൾക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്നും പരിശീലനത്തിനായി നാസിക്കിൽ എത്തിയവരാണ് മരിച്ചത്.

Read More

ഏറ്റവും സ്വീകാര്യനായ നേതാവ്; സംസ്ഥാന ചരിത്രത്തിൽ മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ: ആദിത്യ താക്കറെ

മുൻ മുഖ്യന്ത്രിയായ പിതാവ് ഉദ്ധവ് താക്കറെയാണ് നിലവിൽ മഹാരാഷ്ട്രയിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ ജയിപ്പിക്കുന്ന പാർട്ടിയിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് മഹാവികാസ് അഘാഡിയിലെ കോൺഗ്രസും എൻസിപി പവാർ പക്ഷവും പറയുന്നത്. കോൺഗ്രസ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റു നേടിയാൽ ശിവസേന എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ആദിത്യ. ‘‘സംസ്ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ സമ്മാനിക്കാൻ അദ്ദേഹത്തിനായി….

Read More