തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.  സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഇവർക്ക് കാപ്പിയുമായി എത്തിയ ഹോട്ടൽ ജീവനക്കാ‍ർ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാർ കതക് തകർത്ത്…

Read More

മഹാരാഷ്ട്രയിലും എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചു ; രണ്ട് കുട്ടികൾക്ക് രോഗം , ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു….

Read More

ബാബരി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് ശിവസേന ഉദ്ദവ് വിഭാഗത്തിൻ്റെ പത്ര പരസ്യം ;മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിക്കാൻ സമാജ് വാദി പാർട്ടി

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടർന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു. മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) പത്രത്തിൽ പരസ്യം നൽകി. അദ്ദേഹത്തിൻ്റെ (ഉദ്ധവ് താക്കറെ) സഹായിയും മസ്ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്റ്റ് ചെയ്തുവെന്ന്…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫട്നാവിസ് ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത്…

Read More

അനിശ്ചിതത്വങ്ങൾക്ക് വിരാമം ; ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും , സത്യപ്രതിജ്ഞ നാളെ

നാളുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് മുംബൈയിലെ ആസാദ് മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യു. ഉച്ചക്ക് 3.30ന് ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ഗവർണർ സി.പി. രാധാകൃഷ്ണനെ കാണ്ട് സർക്കാർ രൂപവൽകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.ബി.ജെ.പി നിയമസഭ കക്ഷിയോഗത്തിൽ ചന്ദ്രകാന്ത് പാട്ടീൽ ആണ് മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ…

Read More

മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് തോൽവി ; സമ്പൂർണ പുന:സംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ പുനസംഘടനക്ക് കോണ്‍ഗ്രസ്. തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് ഡൽഹിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും പ്രവര്‍ത്തക സമിതിയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി. 

Read More

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കും ; ഉപാധികൾ മുന്നോട്ട് വെച്ച് ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് ഏറക്കുറെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിൻഡെ എതിർത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചർച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തർക്കത്തിലാണ്. അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ 3 ആവശ്യങ്ങൾ ഷായുടെ മുന്നിൽ വെച്ചത്. കാബിനറ്റും സഹമന്ത്രിയും ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ശിവസേനയ്ക്ക് വേണമെന്നതാണ് ഒന്നാമത്തെ ആവശ്യം. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സ്ഥാനം ശിവസേനയ്ക്ക്…

Read More

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് ; വൻ വെളിപ്പെടുത്തലുമായി ‘ദി വയർ’

മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

Read More

സയ്യിദ് മുഷ്താഖ് അലി ട്രോഫി ; മഹാരാഷ്ട്രക്കെതിരെ കേരളത്തിന് തോൽവി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. രോഹന്‍ കുന്നുമ്മല്‍ (45), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (പുറത്താവാതെ 40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തിന് ഗുണം ചെയ്തത്. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര 19.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു….

Read More

മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ സസ്‌പെന്‍സ് തുടരുന്നു

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ മഹാവിജയത്തിന് പിന്നാലെ മഹായുതി സഖ്യം സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് കടക്കുന്നു. ബി.ജെ.പി. നയിക്കുന്ന മഹായുതി സഖ്യത്തില്‍നിന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. മിന്നുംജയം നേടിയ പശ്ചാത്തലത്തില്‍ ബി.ജെ.പി.യില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ മുഖ്യമന്ത്രി പദത്തിലെത്താനാണ് കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന് ശിവസേന ഷിന്ദേ വിഭാഗം നേതാവ് ദീപക് കെസാര്‍ക്കര്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്…

Read More