‘അക്രമ സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു’; മഹാരാജാസ് കോളജ് ഉടൻ തുറക്കും , മന്ത്രി ആർ. ബിന്ദു

സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഉടൻ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. കോളേജിലുണ്ടായ അക്രമസംഭവങ്ങളെ ​ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും…

Read More

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്യു നേതാവടക്കം 6 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

മഹാരാജാസ് കോളേജിൽ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി.  പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത്…

Read More

വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു

എസ്.എഫ്.ഐ യുടെ മുൻ നേതാവായിരുന്ന കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ രേഖയുടെ പ്രിന്റ് പൊലീസ് കണ്ടെത്തി. എറണാകുളം പാലാരിവട്ടത്തുള്ള ഇന്റർ നെറ്റ് കഫേയിൽ നിന്നാണ് വ്യാജ രേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കഫേയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ ഇന്റർ നെറ്റ് കഫേ ഒരു വർഷം മുൻപ് പൂട്ടി പോയിരുന്നു. ഉടമയെ വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാൾക്ക് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് സർട്ടിഫിക്കേറ്റ് ഈ…

Read More

വ്യാജരേഖാ വിവാദം; പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കകവെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ഭാ​ഗത്തുനിന്നുമുള്ള ചോദ്യം.

Read More

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ വാദം തള്ളി പ്രൻസിപ്പാൾ; റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്

മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പാൾ. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിൻറെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിൻറെയും രേഖകളും പ്രിൻസിപ്പാൾ പുറത്തുവിട്ടു. വിവാദത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ആർഷോ കൃത്യമായി ക്ലാസിൽ വരാത്തതിനാൽ റോൾ ഓട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആർഷോ റീ അഡ്മിഷൻ എടുത്തു. റി അഡ്മിഷൻ എടുത്താൽ ജൂനിയർ…

Read More