
മഹാരാജ ഫസ്റ്റ് ലുക്ക്: തൻ്റെ 50-ാം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി വിജയ് സേതുപതി
നടൻ വിജയ് സേതുപതി നായകനാകുന്ന മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാർത്താ സമ്മേളനത്തിലാണ് വിജയ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. നടൻ വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ സംവിധാനം ചെയ്യുന്നത് നിഥിലനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച ചെന്നൈയിൽ റിലീസ് ചെയ്തു. ലോഞ്ചിംഗ് വേളയിൽ സേതുപതി വേദിയിലെത്തുകയും ചിത്രത്തെ കുറിച്ച് പറയുമ്പോൾ വളരെ വികാരാധീനനാകുകയും ചെയ്തു . രക്തത്തിൽ കുളിച്ച ഷർട്ടും പാന്റും ധരിച്ച വിജയ് കൈയിൽ അരിവാളുമായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ…