
മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇയുടെ ഊഷ്മള വരവേല്‍പ്പ്
മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദുമന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്‌സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ ഭരണകൂടം അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, ഉന്നത ഗവണെ്മന്റ്…