
ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹാമാത്മ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
മഹാത്മാഗാന്ധിയുടെ 77-മത് രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ നടത്തിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അഡ്വ. സന്തോഷ് നായർ, വാഹിദ് നാട്ടിക എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മറ്റു രാഷ്ട്രീയ കലാ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അനുസ്മരണവും ചർച്ചകളും നടന്നു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും…