മഹാകുംഭമേളയിലെ അപകടം: മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി  നരേന്ദ്ര മോദി

 പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ  മഹാകുംഭമേളയിൽ ഉണ്ടായ സംഭവത്തിൽ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക്  എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകൾ. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച…

Read More

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല: സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെക്കുകയായിരുന്നു. അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. 

Read More