
എല്ലാവരും തെരഞ്ഞു സായി പല്ലവിയുടെ കാമുകൻ ആരാണെന്ന്…; പക്ഷേ സംഭവം മഹാ കോമഡി തന്നെ..!
മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപ്പങ്ങളും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമയ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം…