
മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി
മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ജാതി സെൻസെസ് നടത്തുമെന്നാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്. ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നും തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുകയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായവും ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി…