മഹാ കുംഭ മേള ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ വൻ ക്രമീകരണങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തർപ്രദേശ്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ യുപി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 56 സൈബർ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബർ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബർ കുറ്റവാളികളെ നേരിടാൻ കർമപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക സൈബർ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും. സൈബർ പട്രോളിംഗിനായി വിദഗ്ധരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. വേരിയബിൾ മെസേജിംഗ് ഡിസ്‌പ്ലേകളിലെ സിനിമകളിലൂടെയും വിവിധ…

Read More