മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടം ; മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

മഹാകുംഭമേളയിലെ അപകടത്തിൽപ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല്‌ പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുകയാണ്. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം…

Read More

മഹാ കുംഭമേളയ്ക്കടുത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് തീപിടിച്ചു ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. മഹാകുംഭമേളക്ക് പോകുന്ന പ്രധാന റോഡിലാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായത്. ശനിയാഴ്ച്ച പുലർച്ചെ 6.30ക്കാണ് സംഭവം. നിർത്തിയിട്ടിരുന്ന മാരുതി എർട്ടിഗ കാറിനും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. ആറംഗ സംഘമടങ്ങുന്ന അഗ്‌നിശമന സേനയെത്തി തീ അണച്ചു. മഹാകുംഭമേളയോട് അനുബന്ധിച്ച് അവിടേക്കെത്തുന്ന നിരവധി ആളുകളുടെ വാഹനങ്ങൾ ഒരുമിച്ച് നിർത്തിയിട്ടിരിക്കുന്നതിനാൽ കഠിനമായ ചൂടുണ്ടാകുന്നു. ഈ കാരണത്താലാവാം വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ വിശാൽ യാദവ്…

Read More

സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ മഹാകുംഭമേളയ്ക്കിടെ കുഴഞ്ഞ് വീണു ; ജനത്തിരക്കിനെ തുടർന്നുണ്ടായ അസ്വസ്ഥതയെന്ന് റിപ്പോർട്ട്

അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ​ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീൻ ഇപ്പോഴുള്ളത്. ഇതിനുമുൻപൊരിക്കലും അനുഭവിക്കാത്ത തിരക്ക് അനുഭവിച്ചതുകൊണ്ടുള്ള അസ്വസ്ഥതകളാണ് ലോറീൻ പവൽ കുഴഞ്ഞുവീഴാനിടയാക്കിയതെന്ന് കൈലാഷാനന്ദ് ​ഗിരി പറഞ്ഞു. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവർ. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവർ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴവർ തന്റെ ക്യാമ്പിൽ വിശ്രമിക്കുകയാണ്. ആരോ​ഗ്യവതിയാവുമ്പോൾ ത്രിവേണി സം​ഗമത്തിൽ മുങ്ങിനിവരുന്ന…

Read More

മഹാകുംഭമേള ; പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ , എണ്ണം കണക്കാക്കാൻ വലിയ സംവിധാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കവെ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…

Read More

മഹാകുംഭമേള ; പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. കുംഭമേളയ്ക്കായി കോടികൾ ചെലവിട്ട് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ നടക്കുന്നത്. നാളെ പ്രയാഗ് രാജിൽ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 238 കോടിയിലധികം രൂപ ചെലവിൽ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും. ശുചിത്വവും സുരക്ഷയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അത്യാധുനിക ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി എത്തിക്കുന്നുണ്ട്….

Read More