
ക്ലാസിക്കല്‍ ചെസ്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ; ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ തോൽപ്പിച്ചു
നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെയാണ് പ്രഗ്നാനന്ദ തോൽപ്പിച്ചത്. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ 9-ല്‍ 5.5 പോയിന്റ്‌സ് കരസ്ഥമാക്കി പ്രഗ്നാനന്ദ ഒന്നാമതെത്തി. കാള്‍സനാകട്ടെ തോറ്റതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്ലാസിക്കല്‍ ചെസ്സില്‍ ഇരുവരും മുന്‍പ് മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ഗെയിം സമനിലയിൽ അവസാനിച്ചിരുന്നു. മത്സരത്തില്‍ കൂടുതല്‍ സമയവും പിന്നില്‍…