
തെലങ്കാനയിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പല ഇടങ്ങളിലും…