
മാജിക്ക് ഇനി ഒറ്റക്ക്; സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ സ്പെൻ വിടപറഞ്ഞു
ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ ലോക പ്രശസ്തരായ പെന്‍ഗ്വിൻ കമിതാക്കളിലൊരാൾ വിടപറഞ്ഞു. സ്വവര്‍ഗാനുരാഗത്തിലൂടെയാണ് സ്‌പെന്‍-മാജിക് എന്നീ പെന്‍ഗ്വിനുകള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒടുവിൽ മാജിക്കിനെ തനിച്ചാക്കി സ്‌പെന്‍ മടങ്ങി. അന്ന് വലിയ ആഘോഷത്തോടെയാണ് ലോകം അവരുടെ സ്നേഹം സ്വീകരിച്ചത്. Gentoo penguin ഇനത്തില്‍ പെട്ട സ്‌പെന്നും മാജിക്കും തമ്മില്‍ ഇഷ്ടത്തിലാണെന്ന് 2018-ലാണ് അക്വേറിയം ജോലിക്കാര്‍ മനസിലാക്കുന്നത്. ഇണകളെ കാണുമ്പോള്‍ ചെയ്യാറുള്ളതുപോലെയാണ് അവര്‍ പരസ്പരം കാണുമ്പോള്‍ സംബോധന ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ കണ്ടെത്തിയത്. മാത്രമല്ല ഇരുവരും…