ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. മുണ്ടക്കല്‍ ബീച്ചിന് സമീപം കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടര്‍…

Read More