മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; അധ്യാപിക ഉൾപ്പെടെ 2 പേർ മരിച്ചു

തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികൾ മരിച്ചു. പൊള്ളലേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം. മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.

Read More

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷമാണ് വീണ്ടും ഒരു രാഷ്ട്രീയ നേതാവ് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നാം തമിഴർ കക്ഷിയുടെ മധുര നോർത്ത് ജില്ല ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. ഇയ്യാളെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രഭാത നടത്തത്തിന് പോയപ്പോഴായിരുന്നു കൊലപാതകം. അക്രമികൾ പിന്തുടർന്ന് എത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാലംഗ സംഘം റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അന്വേഷണം…

Read More

കൊച്ചി മധുര ദേശീയ പാത വികസനം ; വനം വകുപ്പിന് തിരിച്ചടി , വീതി കൂട്ടാൻ ഹൈക്കോടതി അനുമതി

കൊച്ചി – മധുര ദേശീയപാത വികസനത്തിൽ വനം വകുപ്പിന് തിരിച്ചടി. കൊച്ചി – മധുര ദേശീയപാതയായ 85 വീതികൂട്ടാൻ ഹൈക്കോടതി അനുമതി നൽകിയതാണ് വനം വകുപ്പിന് തിരിച്ചടിയായത്. നേര്യമംഗലം – വാളറ പ്രദേശത്തെ നിർമാണം തടയരുതെന്നാണ് നിർദേശം. നവീകരണത്തിന്റെ ഭാഗമായി 14.5 കിലോമീറ്റർ റോഡാണ് വനഭൂമിയിലൂടെയുള്ളതെന്നയിരുന്നു വനം വകുപ്പിന്റെ വാദം. അതുകൊണ്ട് ഈ ഭാഗത്ത് കാനകൾ നിർമിക്കാനോ സംരക്ഷണ ഭിത്തികൾ നിർമിക്കാനോ കഴിയില്ലെന്നും വനം വകുപ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹൈകോടതി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്….

Read More

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി; സുപ്രീംകോടതി തള്ളി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സർവ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹർജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളിൽ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. പൊതുതാൽപര്യ ഹർജിയായിട്ടാണ് ഹർജി നൽകിയിരുന്നത്. മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദിൽ…

Read More

മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിച്ചു; 8 പേർ മരിച്ചു

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 8 പേർ മരിച്ചു. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കോച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്….

Read More

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ്; വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ വിമാന കമ്പനിയുമായി സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ മുംബൈയിൽ ചർച്ച നടത്തി. നിലവിൽ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് ഒരു വിമാന സർവീസ് മാത്രമേയുള്ളു. 72 സീറ്റുള്ള ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി…

Read More