‘മതപഠന ക്ലാസ് എന്ന വാക്ക് തെറ്റ്, എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം’; മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് ഗണേഷ്‌ കുമാർ

രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ…

Read More

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം; പ്രതിഷേധം ശക്തമാകുന്നു

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആളുകളെ തമ്മിലടപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയാണെന്നാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചത്. മാത്രമല്ല ബാലവകാശ കമ്മീഷൻ നിർദേശം പിൻവലിക്കണമെന്ന് യുപി കോൺഗ്രസും ആവശ്യപ്പെട്ടു. രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ്…

Read More