
അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ബി. സ്നേഹപ്രിയ, എസ്.ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥർ. എഫ്ഐആറിലെ ലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമർശിച്ചു. ചെന്നൈ കമ്മീഷണറെയും സർവകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമർശിച്ചു. ഒരു പ്രതി മാത്രമെന്ന കമ്മീഷണരുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും…