വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; സർക്കാർ 20 ലക്ഷം നഷ്ടപരിഹാരം നൽകണം: 36കാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി. പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1991ൽ മാരിയമ്മാൾ ആത്മഹത്യ ചെയ്തു. 1995 സെപ്റ്റംബറിൽ കർണാടക പൊലീസിന്റെ പിടിയിലായ അച്ഛൻ…

Read More

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്;സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്‌ അസംബന്ധ പരാമർശങ്ങള്‍ അനുവദിക്കില്ല: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം വേദം കേള്‍ക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്‌ഐആർ ചോർന്നത് പൊലീസിന്റെ കൈയില്‍ നിന്നെന്ന് കോടതി വിമർശിച്ചു. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസില്‍ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ക്യാമ്ബസില്‍ ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്ബസില്‍…

Read More

റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ്…

Read More

‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ’; ടി ഷർട്ട് വിവാദത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും ടി ഷർട്ട് ‘കാഷ്വൽ വസ്ത്രം’ എന്ന നിർവചനത്തിൽ വരുമോയെന്നുമാണ് ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നവംബർ 11നു വീണ്ടും പരിഗണിക്കും. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അതിനു ചേരുന്ന വസ്ത്രം ധരിക്കാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട്…

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസ്: ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം

കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു മാസം തുടർച്ചയായി വൽസരവാക്കം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണു പൂനമല്ലി കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 10നു രാത്രി, ഷാക്കിറും റാഫിയും വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും…

Read More

മഠാധിപതിയായി അംഗീകരിക്കണമെന്ന നിത്യാനന്ദയുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

വിവാദ ആൾദൈവമായ നിത്യാനന്ദയ്ക്ക് തിരിച്ചടി. മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ, നിത്യാനന്ദയെ ഹൈക്കോടതി ജഡ്ജി പുകഴ്ത്തി. പ്രഭാഷണങ്ങൾ ആഴമേറിയ അർത്ഥം ഉള്ളതെന്ന് ജസ്റ്റിസ് ദണ്ഡപാണി അഭിപ്രായപ്പെട്ടു. പ്രഭാഷണത്തിലെ ചില വാചകങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രശംസ. സ്വയം പ്രഖ്യാപിത ആൾ ദൈവമായ നിത്യാനന്ദ ബലാത്സംഗക്കേസിലെ പ്രതിയാണ്. ബലാത്സംഗ കേസിൽ…

Read More

മരണസന്ദേശത്തിന് മറുപടിയായി ‘തംസപ്പ്’; ആഘോഷമായി കണക്കാക്കാനാകില്ല, സന്ദേശം കണ്ടുവെന്ന അർഥത്തിൽ എടുത്താൽ മതിയെന്ന് കോടതി

സാമൂഹ്യമാധ്യമങ്ങളിലെ മരണസന്ദേശത്തിന് മറുപടിയായി തംസപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇമോജിയെ ആഘോഷമായി കണക്കാക്കാനാകില്ലെന്നും, സന്ദേശം കണ്ടുവെന്ന അർഥത്തിൽ എടുത്താൽ മതിയെന്നും കോടതി പറഞ്ഞു. 2018ൽ മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന് തംസപ്പ് മറുപടി നൽകിയതിന്റെ പേരിൽ സിആർപിഎഫ് കോൺസ്റ്റബിൾ നരേവ്ദ്ര ചൗഹാനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. സിആർപിഎഫിന്റെ നടപടി നേരത്തെ കോടതി ഏകാംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിആർപിഎഫ് നൽകിയ ഹർജിയിലാണ് ഏകാംഗ ബെഞ്ചിന്റെ ഉത്തരവ്…

Read More

മാനനഷ്ട ഹർജി; മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാൽ, മാനനഷ്ട നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ…

Read More

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് റദ്ദാക്കി

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചെന്നൈ ​പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതിയുടെ ഉത്തരവ്. ആമ്പത്തൂർ പോലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷി​ന്റെയാണ് ഉത്തരവ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. അതേസമയം അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ…

Read More

അരിക്കൊമ്പനെ നിരീക്ഷിക്കാൻ സമിതി വേണം; ഹർജി മദ്രാസ് ഹൈക്കോടതി തളളി 

അരിക്കൊമ്പൻ ആനയുടെ നീക്കം നിരീക്ഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട് സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലെത്തിയ ആനയുടെ നീക്കങ്ങൾ സംസ്ഥാനം വേണ്ടതു പോലെ നിരീക്ഷിച്ചിട്ടില്ലെന്ന് ഹർജിക്കാരനായ പ്രവീൺ കുമാർ ആരോപിച്ചു. ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനും സാറ്റലൈറ്റ് റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ട ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.  എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടതിക്ക് വിഷയത്തിൽ…

Read More