റമദാനിൽ മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് എണ്ണം കൂട്ടി

റമദാനിൽ മക്കക്കും മദീനക്കുമിടയിലെ അൽഹറമൈൻ ട്രെയിൻ യാത്രകളുടെ എണ്ണം വർധിപ്പിച്ചു. ട്രിപ്പുകളുടെ ആകെ എണ്ണം 2700 ആയി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണിത്. തീർഥാടകർക്ക് ഉംറ കർമങ്ങൾ നിർവഹിക്കുന്നതിന് സഹായിക്കുന്ന എല്ലാ സേവനങ്ങളും നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ കമ്പനി സജ്ജമാണെന്നും സൗദി റെയിൽവേ അധികൃതർ പറഞ്ഞു. ഇരുഹറമുകളിലെ പ്രാർഥനാസമയത്തിന് അനുസൃതമായി ട്രെയിൻ ഓപറേറ്റിങ് ഷെഡ്യൂൾ ഒരുക്കും. സ്‌റ്റേഷനുകളിലെ സേവനദാതാക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അവർ വ്യക്തമാക്കി.

Read More

റമദാൻ, ഉംറ സീസൺ; മക്ക, മദീന എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം

റംസാനും ഉംറ സീസണും പ്രമാണിച്ച് മക്ക, മദീന എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കടകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, വെയർഹൗസുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 4,953 പരിശോധനകളാണ് മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ടീം നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന ഭക്ഷണവിഭവങ്ങളുടെ വിതരണത്തിനുള്ള സ്റ്റോക്കുകളുടെ ലഭ്യത മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ വിതരണക്കാരിലൂടെ ആവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആളുകളുടെ…

Read More

മദീനയിലെ റൗള സന്ദർശനത്തിന് ഡിജിറ്റൽ സംവിധാനം

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ള സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ സം​വി​ധാ​നം. സ​ന്ദ​ർ​ശ​നാ​നു​മ​ദി​ക്കാ​യി നു​സ്​​ക്​ സ്​​മാ​ർ​ട്ട്​ ആ​പ്പി​ൽ ബു​ക്ക്​ ചെ​യ്യ​ണം​. വി​വി​ധ ഭാ​ഷ​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​ആ​പ്പി​ൽ​നി​ന്ന്​ ല​ഭി​ക്കും. ബു​ക്ക്​ ചെ​യ്​​താ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​നാ​നു​മ​തി സ്ഥി​രീ​ക​രി​ക്കു​ന്ന സ​ന്ദേ​ശം അ​പേ​ക്ഷ​ക​ന്​ ല​ഭി​ക്കും. 24 മ​ണി​ക്കൂ​ർ മു​മ്പ് സ​ന്ദ​ർ​ശ​ക​നെ ബു​ക്കി​ങ്​ സം​ബ​ന്ധി​ച്ച്​ ഓ​ർ​മി​പ്പി​ക്കു​ക​യും അ​ത്​ സ്ഥി​രീ​ക​രി​ക്കാ​നോ റ​ദ്ദാ​ക്കാ​നോ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ ല​ഭി​ച്ച ബാ​ർ​കോ​ഡ്​ നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​മ്പ് സ​ന്ദ​ർ​ശ​ക​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ബു​ക്കി​ങ്​ ല​ഭി​ച്ച​യാ​ൾ മ​സ്​​ജി​ദു​ന്ന​ബ​വി മു​റ്റ​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഗൈ​ഡ​ൻ​സ് സ്‌​ക്രീ​നു​ക​ൾ…

Read More

മദീന നഗരത്തെ പറന്ന് കാണാൻ ജിറോകോപ്ടറുകൾ വരുന്നു

മ​ദീ​ന ന​ഗ​ര​ത്തെ പ​റ​ന്നു​കാ​ണാ​ൻ ജി​റോ​കോ​പ്ടറു​ക​ൾ വ​രു​ന്നു. ഹെ​ലി​കോ​പ്​​റ്റ​റി​​ന്‍റെ ചെ​റു​പ​തി​പ്പു​ക​ളാ​ണ്​ ജി​റോ​കോ​പ്​​റ്റ​ർ. ഇ​തി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി മ​ദീ​ന ന​ഗ​ര​ത്തി​ന്​ മു​ക​ളി​ൽ പ​റ​ന്ന്​ കാ​ഴ്​​ച​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ടൂ​ർ സൗ​ക​ര്യ​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റി​യാ​ദി​ൽ സ​മാ​പി​ച്ച സൗ​ദി ടൂ​റി​സം ഫോ​റ​ത്തി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ ക​രാ​റു​ക​ളി​ൽ മ​ദീ​ന മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി ഒ​പ്പു​വ​ച്ചു. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​ദീ​ന​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​പ​ര​വും ഇ​സ്​​ലാ​മി​ക​വും സാം​സ്​​കാ​രി​ക​വു​മാ​യ മാ​നം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ന​ഗ​ര​ത്തി​​ന്‍റെ സ​വി​ശേ​ഷ​ത​യാ​യ വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ലാ​ണ്​ ക​രാ​റി​ലു​ടെ​ മ​ദീ​ന മേ​ഖ​ല വി​ക​സ​ന…

Read More

മദീനയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു

മദീനയിലെ പ്രവാചക ന​ഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു. ഇസ്ലാമിക നാ​ഗരിക ​ഗ്രാമം എന്ന പേരിലാണ് പുതിയ പ​ദ്ധതി. 257,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് പദ്ധതിയൊരുക്കുക. മദീനയിൽ എത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുളള അവസരമാണ് ഇതിലൂ‌ടെ ഒരുക്കുന്നത്. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നത്. വൈവിധ്യമാർന്ന ഇസ്ലാമിക കലാപരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, ഷോപ്പിം​ഗ് അനുഭവങ്ങൾ, റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന തരത്തിലാണ്…

Read More

മദീനയിലെ റൗള സന്ദർശനത്തിന് ഇനി വർഷത്തിലൊരിക്കൽ മാത്രം അനുമതി

മദീന മസ്ജിദ് നബവിയിലെ റൗള (പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റിന് ശേഷം ഒരു വർഷത്തിന് ശേഷമായിരിക്കും അടുത്ത റൗള സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു. റൗള സന്ദർശിക്കാൻ ‘നുസ്ക്’…

Read More

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു

മ​ദീ​ന​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.165 സ്​​റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ സൈ​ക്കി​ളു​ക​ളും സ്​​കൂ​ട്ട​റു​ക​ളും ല​ഭി​ക്കും. ഇ​തി​നാ​യു​ള്ള സ്​​റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പൊ​തു ശൃം​ഖ​ല​യാ​ണി​ത്​.വി​ദ​ഗ്​​ധ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ​മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള അ​ൽ​മ​ഖ​ർ ഡെ​വ​ല​പ്‌​മെ​ന്റ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളാ​ണ്​ ല​ഭ്യ​മാ​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സ്കൂ​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കും. അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ഇ​വ മ​ദീ​ന ന​ഗ​ര​ത്തി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കും. തു​ട​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക്…

Read More