
കുനോ ദേശീയോദ്ധ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് 7 ചീറ്റകൾ
നമീബയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. രാവിലെ 11 മണിയോടെ ചീറ്റയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധ നടത്തി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചീറ്റയുടെ ശരീരത്തിൽ പരിക്കുകള്‍…