പുണ്യ സ്ഥലങ്ങളിൽ മദ്യം വേണ്ട ; 17 നഗരങ്ങളിൽ മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

17 നഗരങ്ങളിൽ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. 17 പുണ്യ സ്ഥലങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹൻ യാദവ് അറിയിച്ചു. ശ്രീകൃഷ്ണനും ശ്രീരാമനും മധ്യപ്രദേശിൽ കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് നർസിംഗ്പൂർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കൾ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണ്. അവർ മോശം…

Read More

രഞ്ജി ട്രോഫി ; കേരളത്തിനെതിരെ മധ്യപ്രദേശ് മികച്ച ലീഡിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന ശക്തമായ നിലയിലാണ്. 79 റണ്‍സോടെ രജത് പാടിദാറും 12 റണ്‍സോടെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ക്രീസില്‍. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ ക്രീസിലറങ്ങിയ മധ്യപ്രദേശിന് മൂന്നാം ദിനം അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭം ശര്‍മയുടെ(54)…

Read More

വയൽ നികത്തുന്നതിനെ ചൊല്ലി തർക്കം ; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലി കൊന്നു

വയൽ നനയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മധ്യപ്രദേശിൽ ദളിത് യുവാവിനെ ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് അടിച്ച് കൊലപ്പെടുത്തി. ശിവ്പുരി ജില്ലയിലെ ഇന്ദർഗഡ് ഗ്രാമത്തിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം. നാരദ് ജാദവ് (28) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്വാളിയാർ സ്വദേശിയാണ് നാരദ്. ഇന്ദർഗഢിലുള്ള മാതൃസഹോദരന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതിന് പിന്നാലെ ഗ്രാമമുഖ്യൻ പദം സിങ് ധാക്കഡുമായി വഴക്കുണ്ടാവുകയും കൊല്ലപ്പെടുകയുമായിരുന്നു. വയൽ നനയ്ക്കുന്നതുമായി ബന്ധപ്പെട്ട് പദം സിങ് ധാക്കഡുമായി നാരദിന്റെ കുടുംബത്തിന് നേരത്തേ തന്നെ…

Read More

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകൾ റജിസറ്റർ ചെയ്യുന്നത് എങ്കിൽ ഇളവും സംസ്ഥാനം നൽകുന്നുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ…

Read More

മധ്യപ്രദേശില്‍ അമ്പതോളം പശുക്കളെ പുഴയിലെറിഞ്ഞു; 20 ഓളം പശുക്കൾ ചത്തു; നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മധ്യപ്രദേശിൽ സാത്ന ജില്ലയിൽ 50 പശുക്കളെ പുഴയിലെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഓ​ഗസ്റ്റ് 27ന് നാഗോഡ് പൊലീസ് സ്റ്റേഷൻ പരിരിധിയിലാണ് സംഭവമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ 20 ഓളം പശുക്കൾ ചത്തുവെന്നാണ് വിവരം. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews) സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബേട്ട ബാഗ്റി, രവി ബാഗ്റി, രാംപാൽ ചൗധരി, രാജ്‍ലു ചൗധരി എന്നിവർക്കെതിരെയാണ് ​മധ്യപ്രദേശ്…

Read More

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി നാരായൺ സിംഗ് കുശ്വാഹയാണ് പങ്കാളികളുടെ മദ്യപാനം വിഷമിക്കുന്ന ഭാര്യമാര്‍ക്ക് നല്‍കിയിരിക്കുന്ന ടിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വെള്ളിയാഴ്ച ഭോപ്പാലില്‍ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായി നടന്ന ബോധവൽക്കരണ ക്യാമ്പയിനിടെയായിരുന്നു മന്ത്രിയുടെ ഉപദേശം. “ ഭർത്താക്കന്മാർ മദ്യപാനം നിർത്തണമെന്ന് അമ്മമാരും സഹോദരിമാരും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അവരോട് പുറത്തുപോയി മദ്യപിക്കരുതെന്ന് പറയുക.മദ്യം വീട്ടിൽ കൊണ്ടുവന്ന് നിങ്ങളുടെ മുൻപിൽ കുടിക്കാൻ അവരോട് ആവശ്യപ്പെടുക.അങ്ങനെ വീട്ടുകാരുടെ മുന്നില്‍ വച്ച് മദ്യപിച്ചാല്‍ ക്രമേണ മദ്യപിക്കുന്നത്…

Read More

മധ്യപ്രദേശിൽ പരിശീലനത്തിനിടയിൽ വിമാനം തകർന്ന് വീണു ;വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

മധ്യപ്രദേശിൽ പരീശീനലത്തിനിടയിൽ വിമാനം തകർന്നുവീണു. വനിതാപൈലറ്റിന് ഗുരുതര പരിക്കേറ്റു. വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വനിതാ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന ആസ്ഥാനമായുള്ള ചൈംസ് ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 172 എന്ന സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗുണ പൊലീസ് സബ് ഇൻസ്പെക്ടർ ചഞ്ചൽ തിവാരി പറഞ്ഞു. നീമച്ചിൽ നിന്ന് ധനയിലേക്ക് പറക്കുന്നതിനിടയിലാണ് വിമാനത്തിന് തകരാർ സംഭവിച്ചു. തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിച്ചത്. ഇതിനിടിയിൽ വിമാനത്തിന്റെ നിയ​ന്ത്രണം…

Read More

ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മനീഷ് തിവാരിയുടെ ഓഫീസ്

കോണ്‍ഗ്രസ് നേതാവും എം പിയുമായ മനീഷ് തിവാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ്. മനീഷ് തിവാരി ബി ജെ പി വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്. മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ…

Read More

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം; 6 മരണം

മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ ശാലയിൽ വൻസ്‌ഫോടനമാണ് ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ്

തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്ത് നൽകിയിരുന്നു. ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8 ന് നായികമാരായ നയൻതാര,…

Read More