
മധു കൊലക്കേസ്; സുനിൽ കുമാറിനെ വീണ്ടും വിസ്തരിച്ചു, 4 സാക്ഷികൾ കൂടി കൂറുമാറി
അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ 29 ആം സാക്ഷി സുനിൽ കുമാറിനെ വീണ്ടും വിസ്തരിച്ച് മണ്ണാർക്കാട് എസി എസ്ടി വിചാരണക്കോടതി. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചായിരുന്നു പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങൾ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനിൽ കുമാർ തിരുത്തി. ദൃശ്യങ്ങളിൽ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്നും സുനിൽ കുമാർ മാറ്റിപ്പറഞ്ഞു. അതേസമയം ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി. പ്രതിഭാഗത്തിൻറെ തടസ്സ വാദങ്ങൾ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികൾ. നേത്ര പരിശോധനയുടെ വിശദമായ…