ആ ഫോണ്‍ വിളികളിലൂടെയാണ് ഞങ്ങള്‍ അടുക്കുന്നത്; മധു ബാലകൃഷ്ണൻ
മലയാളികള്‍ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണന്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് മധു. ഒരുപക്ഷേ, മലയാളസിനിമ കൊടുത്തതിനേക്കാൾ അവസരം അന്യഭാഷാ ചിത്രങ്ങൾ മധുവിനു കൊടുത്തിട്ടുണ്ട്. മധു ബാലകൃഷ്ണൻ എന്ന ഗായകന്‍റെ സംഗീതജീവിതത്തിനു ഭാര്യ ദിവ്യയുടെ പരിപൂർണ പിന്തുണയാണുള്ളത്. മധുവിന്‍റെയും ദിവ്യയുടെയും പ്രണയവിവാഹമായിരുന്നു. പ്രണയകാലത്തെ ചില സംഭവങ്ങൾ ഓർത്തുപറയുകയാണ് മധു. ഞാനും ദിവ്യയുടെ കുടുംബക്കാരാണ്. എന്‍റെ കസിനെയാണ് ദിവ്യയുടെ കസിന് വിവാഹം കഴിച്ചിരിക്കുന്നത്. അപ്പോള്‍ മിക്കവാറും അവരുടെ വീട്ടില്‍…