ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്; ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്: നടൻ മധു
മലയാളത്തിലെ ഒട്ടുമിക്ക പഴയകാല നായികമാരോടൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് നടൻ മധു. ഏത് നായികയാണ് മികച്ചത് എന്ന് പറയാൻ സംശയമാണെന്നും മധു പറഞ്ഞു. മലയാള സിനിമയിലെ ഒരു നടൻമാർക്കും കഴിയാത്ത കാര്യം ചെയ്ത വ്യക്തിയാണ് സുരേഷ്ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് മധു ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. കൂടുതൽ ആളുകളും ഉദ്ദേശിക്കുന്നത് ഷീല, ജയഭാരതി, ശാരദ, ശ്രീവിദ്യ എന്നിവരെയാണ്. എല്ലാവരോടും എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്….