
”ഇത് യഥാർത്ഥ അദാനി ശൈലി”; വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര
ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. “ഇത് യഥാർത്ഥ അദാനി ശൈലി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്നു. ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ’- തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും മെഹുവ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് കമ്പനികളിൽ…