കൊടും ചൂട്: കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.  ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം…

Read More

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡ്: നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പെന്ന് പൊലീസ്

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് കാര്‍ഡുകള്‍ നിര്‍മിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളായ ബിനില്‍ ബിനു, ഫെനി നൈനാൻ എന്നിവര്‍ കാറില്‍ സഞ്ചരിക്കവേയാണ് പിടികൂടിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഞ്ജു എന്നയാള്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് കേസിലെ…

Read More

ബോംബുണ്ടെന്ന് ഭീഷണി; മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത്. ബോംബ് സ്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

Read More

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സംസ്ഥാന സർക്കാർ. വ്യക്തിപരമായ സന്ദർശന വിവരവും സർക്കാരിനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.state-government-has-made-it-mandatory-for-civil-servants-to-travel-abroad വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു, ഇതോടെയാണ് അനുമതിക്ക് പകരം അറിയിക്കണമെന്ന വ്യവസ്ഥ കേരളം കൊണ്ടു വന്നത്. സന്ദർശിക്കുന്ന രാജ്യമടക്കം കേഡർ കൺട്രോളിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.

Read More

സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശവുമായി പൊതുഭരണ വകുപ്പ്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണം. സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദേശീയ ഗാനം ആലപിക്കുമ്പോൾ…

Read More