
‘മദനാ.. ജീവിതം ഒന്നേയുള്ളൂ അത് എന്ത് വിലകൊടുത്തും ആസ്വദിക്കണം’: മദനോത്സവം ട്രെയിലർ പുറത്ത്
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി,ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പ്രദർശനത്തിനെത്തുന്നു. രാജേഷ് മാധവൻ,പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ,സ്വാതി ദാസ് പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ…