ദേഹാസ്വാസ്ഥ്യം: മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചതോടെയാണ് ബംഗളുരു പൊലീസിന്റെ അകമ്പടിയോടെ മഅദനി ഇന്ന് രാത്രി ഏഴേകാലോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. പിന്നാലെ രോഗബാധിതനായ പിതാവിനെ കാണാനായി അൻവാർശേരിയിലേയ്ക്ക് തിരിച്ചിരുന്നു.യാത്രാമദ്ധ്യേ ഒമ്പത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കനത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും അനുഭവപ്പെട്ടതിനെ തുടർന്ന് മഅദനിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.തന്റെ ആരോഗ്യസ്ഥിതി വളരെ വിഷമകരമാണെന്ന് നേരത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നു….

Read More