‘ബസിൽ ഇനി ലഘുഭക്ഷണവും’; യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭവുമായി കെഎസ്ആർടിസി

ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ- ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ…

Read More

യന്ത്ര തകരാര്‍; ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി. പലയിടത്തും വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിതുടങ്ങി. രാവിലെ 5.30ഓടെ മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി…

Read More