പ്രവാസത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കി എം.എ. യൂസഫലി; യു.എ.ഇ പ്രസിഡണ്ടുമായി പ്രത്യേക കൂടിക്കാഴ്ച
അബുദാബി: പ്രവാസജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിൻ്റെ ആ വലിയ യാത്രയ്ക്ക് ഇന്നേക്ക് 50 വർഷം തികയുകയാണ്. പ്രവാസത്തിൻ്റെ ഗോൾഡൻ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ…