ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണെന്ന് യൂസഫലി പറഞ്ഞു. എളിമയും സ്നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ കാലം ചെയ്തുവെന്ന വാര്‍ത്ത അത്യന്തം ദു:ഖത്തോടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാവ തിരുമേനിയുമായി വര്‍ഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് തനിക്കുണ്ടായിരുന്നതെന്ന് യൂസഫലി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതവും ആതിഥ്യമര്യാദയും…

Read More

വ്യവസായ പ്രമുഖൻ എംഎ യൂസഫ് അലിയുടെ അതിഥിയായി തലൈവർ രജനികാന്ത് ; ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകി

യുഎഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കാൻ തമിഴ് സൂപ്പർതാരം രജനികാന്തും. കഴിഞ്ഞദിവസം യുഎഇയിലെത്തിയ അദ്ദേഹം 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ. നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം വീസ അപേക്ഷയ്ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി. ഇവിടെ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹത്തെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു.

Read More