
കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും
കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുവൈത്തിൽ നടന്ന സാരഥിയുടെ സിൽവർ ജൂബിലി ആഘോഷ വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് നിർധന കുടുംബങ്ങൾക്ക് പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്. നിലവിൽ പതിനൊന്ന് വീടുകളുടെ നിർമ്മാണം സാരഥി സ്വപ്നവീട് പദ്ധതിയിൽ പൂർത്തിയായിരുന്നു. നാല് വീടുകൾ കൂടി ചേർത്ത് പതിനഞ്ച് വീടുകൾ സാരഥീയം കൂട്ടായ്മയും പത്ത് വീടുകൾ യൂസഫലിയും നൽകുന്നതോടെ 25 കുടുംബങ്ങൾക്ക്…