
‘My Life As A Comrade'”: കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ
കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ. ഇലക്ടിവ് വിഷയമായാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. സിലബസിൽ പോലും രാഷ്ട്രീയവൽക്കരണം നടത്താൻ വൈസ് ചാൻസലർ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂർ സർവകലാശാലയിലെ വകുപ്പുകളിൽ തിരുകിക്കയറ്റാൻ ഏതറ്റം…