തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കം; തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി എം.വിൻസെന്റ് എം.എൽ.എ രം​ഗത്ത്. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നുതെന്നും എം വിൻസെന്റ് എം എൽ എ പറഞ്ഞു. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് വ്യക്തമാക്കി. മാത്രവുമല്ല…

Read More

എം വിൻസെന്റ് എംഎൽഎയുടെ കാർ അപകടത്തിൽ പെട്ടു; എംഎൽഎയ്ക്കും ഡ്രൈവർക്കും നിസാര പരുക്ക്

എം.വിൻസെന്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എംഎൽഎയ്ക്കും ഡ്രൈവർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വെളുപ്പിന് 5.30 മണിയോടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടം.

Read More