
പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി അന്തരിച്ചു
പ്രമുഖ ഇസ് ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഗത്ഭനായ പണ്ഡിതൻ, വാഗ്മി, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടിലധികം കാലം ഇസ്‌ലാമിക പ്രബോധന മണ്ഡലത്തിൽ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ഇത്തിഹാദുൽ ഉലമാ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. മണ്ണിശ്ശേരി വീരാൻ കുട്ടി-ആച്ചുമ്മ ദമ്പതികളുടെ മകനായി 1941-ൽ മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് ജനനം. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ൽ…