
‘എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ല?, സി.പി.എം. ഒളിഞ്ഞും തെളിഞ്ഞും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുന്നു’; എം.ടി.രമേശ്
കണ്ണൂർ എ.ഡി. എമ്മിന്റെ മരണത്തിൽ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.ടി രമേശ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന വിധിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പി.പി.ദിവ്യക്കെതിരേ എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ലെന്നും എന്തുകൊണ്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാത്തതെന്നും രമേശ് ചോദിച്ചു. സി.പി.എം. കണ്ണൂർ ജില്ല…