ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി രണ്ട് മാസത്തേക്ക് നീട്ടി. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന് സുപ്രിം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ…

Read More

ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ ജയിൽമോചിതനായി

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽവാസത്തിനുശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ജാമ്യം നൽകുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെയായിരുന്നു. പിന്നീട് യൂനിടാക്…

Read More

ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിന് ഇടക്കാല ജാമ്യം

ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം. ചികിത്സയ്ക്കു വേണ്ടിയാണ് രണ്ടുമാസത്തെ ജാമ്യം അനുവദിച്ചത്. എത്രയും വേഗം ജാമ്യ നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശം നൽകി. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന കർശന താക്കീതും കോടതി നൽകി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ.ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇ.ഡിയുടെ വാദങ്ങൾ തള്ളി കൊണ്ടാണ്…

Read More

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

എം ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി, സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കർ പറയുന്നത്, സർക്കാർ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Read More

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി; ശിവശങ്കർ റിമാൻഡിൽ തുടരും

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കുശേഷം തീരുമാനം എടുക്കും. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.  അതേസമയം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കർ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. കേസിൽ ഫെബ്രുവരി 14 നാണ്…

Read More

ശിവശങ്കറിന്റെയും രവീന്ദ്രന്റെയും കൂടുതൽ വാട്സാപ് ചാറ്റുകൾ പുറത്ത്

ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവർ സ്വപ്ന സുരേഷിന് അയച്ചതായി അവകാശപ്പെടുന്ന കൂടുതൽ വാട്‌സാപ് ചാറ്റുകൾ പുറത്തുവന്നു. അതേസമയം ചാറ്റുകളിലെ വസ്തുത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല.  ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രം എങ്ങനെയാവണമെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതും രവീന്ദ്രനെ ബന്ധപ്പെടണമെന്ന നിർദേശവുമാണു ശിവങ്കറിന്റേതായി പ്രചരിക്കുന്ന ചാറ്റിലുള്ളത്. പ്രളയത്തിനു ധനസഹായം ചോദിക്കുന്നതും സ്വപ്നയുടെ സ്വകാര്യവിവരങ്ങൾ അന്വേഷിക്കുന്നതുമാണു രവീന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന ചാറ്റിലുള്ളത്.  ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ…

Read More

സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; എംവി ഗോവിന്ദൻ

സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു.  ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട…

Read More