‘ഇത് സബ്സ്ക്രിപ്ഷൻ കൂട്ടാനുള്ള തറവേല, ഒടുവിലും രഞ്ജിത്തും അന്ന് പരസ്പരം പൊറുത്തു’; എം പത്മകുമാര്‍
ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരേയുള്ള ആലപ്പി അഷ്‌റഫിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകൻ എം പത്മകുമാര്‍ രംഗത്ത്. സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണെന്നാണ് ആലപ്പി അഷ്‌റഫിന്റെ ആരോപണത്തെ കുറിച്ച് പത്മകുമാര്‍ പ്രതികരിച്ചിരിക്കുന്നത്. പത്മകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഞാന്‍ ബി പത്മകുമാര്‍, ഒരു മലയാള ചലച്ചിത്ര സംവിധായകന്‍ എന്നറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു…