‘സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ, അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്’; എം.മുകുന്ദൻ

എംടിക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം മുകുന്ദനും രംഗത്ത്. തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓർക്കണമെന്നും ഇതു ഓർത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ”നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്”- കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് (കെഎൽഎഫ്) മുകുന്ദന്റെ വിമർശനം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം.ടി.വാസുദേവൻ നായരുടെ…

Read More

തകഴി സാഹിത്യ പുരസ്‌കാരം 17ന്‌ എം മുകുന്ദന്‌ സമ്മാനിക്കും; സാഹിത്യോത്സവം 10 മുതൽ

തകഴി സാഹിത്യ പുരസ്‌കാരം 17ന് എം. മുകുന്ദന് സമ്മാനിക്കുമെന്ന് സ്മാരകം ചെയർമാൻ ജി. സുധാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 മുതൽ 17 വരെ ശങ്കരമംഗലത്ത് നടക്കുന്ന തകഴി സാഹിത്യോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. 10ന് വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ കുരീപ്പുഴ ശ്രീകുമാർ തകഴിയെ അനുസ്മരിക്കും. തകഴി മ്യൂസിയം നിർമാണം സംബന്ധിച്ച് ഊരാളുകങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധി ബി. ഗോപകുമാർ വിശദീകരിക്കും. എ.എം. ആരിഫ് എം.പി, തോമസ് കെ. തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത്…

Read More