ചെന്നൈയിൽ അദാനിക്ക് എതിരായ പ്രതിഷേധത്തിന് അനുമതി നൽകിയില്ല ; മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അദാനിയുടെ ഏജൻ്റെന്ന് അറപ്പോർ ഇയക്കം

അദാനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ്. അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്‍റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല.ഗതാഗത തടസ്സത്തിനു സാധ്യത എന്നാണ് വിശദീകരണം.സ്ഥിരംയോഗങ്ങൾ നടക്കുന്ന വള്ളുവർകോട്ടത്തിൽ ആയിരുന്നു വേദി.ഡിഎംകെ സഖ്യം സ്ഥിരമായി പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്ന ഇടമാണ്.സ്റ്റാലിൻ അദാനിയുടെ ഏജന്‍റെന്ന് തെളിഞ്ഞതായി അറപ്പോർ ഇയക്കം പറഞ്ഞു

Read More

അമരന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

വീരമൃതു വരിച്ച സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ധീരതയും അര്‍പ്പണബോധവും അഭ്രപാളികളിലെത്തിച്ച സംവിധായകന്‍ രാജ്കുമാറിനെയും ‘അമരന്‍’ ടീമിനെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുതിര്‍ന്ന നടനും സുഹൃത്തുമായ കമല്‍ഹാസന്റെ ക്ഷണപ്രകാരമാണ് താന്‍ സിനിമ കാണാന്‍ എത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തിയ ശിവകാര്‍ത്തികയേന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും അഭിനയത്തെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ‘നമുക്കിടയില്‍ മരണമില്ലാത്തവനാണ് മേജര്‍ മുകുന്ദ് വരദരാജന്‍, രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്ക് ബിഗ് സല്യൂട്ട്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന…

Read More

സ്റ്റാലിന്‍റെ കോട്ടയിൽ തകര്‍ന്നടിഞ്ഞ് ബിജെപി

ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.  എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ രം​ഗത്ത്. വോട്ടിന് വേണ്ടി തമിഴരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും തമിഴർക്കെതിരായ ഇത്തരം പ്രസ്താവനകൾ മോദി അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. നഷ്‌ടമായ ഭണ്ഡാര താക്കോലുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം കോടിക്കണക്കിന് പേർ ആരാധിക്കുന്ന ഭഗവാൻ ജഗന്നാഥനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഒരു…

Read More

പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കൾ കക്ഷി നേതാവ് എം എച്ച് ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി എം കെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം കെ സ്റ്റാലിൻ…

Read More

സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസനേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളെന്നും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രിക്ക് പുറമെ നിരവധി രാഷ്ട്രീയ പ്രമുഖരാണ് സോണിയാ​ഗന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്തു വന്നത്. അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കുറിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്നും സുധാകരൻ പറഞ്ഞു. കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്, സാധാരണക്കാരന്റെ പണമാണിതെന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം…

Read More