
വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അന്തരിച്ചു
വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥ് (72 )അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്തുള്ളയാളാണ് പ്രേംനാഥ്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ പ്രവർത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡൻറായി. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത…