
ലുലു ഗ്രൂപ്പ് ഓഹരി വില്‍പ്പനയ്ക്ക്, 258.2 കോടി ഓഹരികള്‍ വിറ്റഴിക്കും; ഐപിഒ ഒക്ടോബര്‍ 28 മുതല്‍
പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ). മിഡില്‍ ഈസ്റ്റിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് ഒക്ടോബര്‍ 28നാണ് തുടക്കമാകുക. നവംബര്‍ അഞ്ചുവരെയുള്ള ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിച്ചേക്കുക. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്, ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്ങിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി (റീറ്റെയ്ല്‍ നിക്ഷേപകര്‍) നീക്കിവയ്ക്കും. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപക…