
ഓസ്കർ ജേതാക്കൾക്കായി അത്യാഡംബര ഉല്ലാസകേന്ദ്രം; ഷാലറ്റ് സെർമാറ്റ് പീക്കിൽ മൂന്ന് ദിസങ്ങൾ
ഓസ്കർ ജേതാക്കൾക്കായി ഒരുക്കുന്ന അത്യാഡംബര ഉല്ലാസകേന്ദ്രമാണ് ദ് ഷാലറ്റ് സെർമാറ്റ് പീക്. 96ാമത് ഓസ്കർ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഓസ്കർ പുരസ്കാരം പോലെ തന്നെ പ്രസിദ്ധമാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും.1,80,000 ഡോളർ മൂല്യം വരുന്ന ഗിഫ്റ്റ് ഹാംപർ അതിലൊന്നാണ്. അതിൽ ഷ്വാങ്ക് ഗ്രിൽസ്, ആഡംബര ബാഗ്, ആഡംബര ശരീര സൗന്ദര്യവർധക വസ്തുക്കൾ എന്നിങ്ങനെ ആരേയും കൊതിപ്പിക്കുന്ന നിരവധി സമ്മാനങ്ങളുണ്ട്. എന്നാൽ ഇതിലും മൂല്യമുള്ള സമ്മാനം, സ്വിറ്റ്സർലൻഡിലെ സെർമാറ്റ് പട്ടണത്തിലുള്ള ദ് ഷാലറ്റ് സെർമാറ്റ് പീക് എന്ന ഉല്ലാസകേന്ദ്രത്തിൽ മൂന്ന്…