
എടി.. മോളേ… പൊളിച്ചൂ..!; ലണ്ടൻ തെരുവുകളിലൂടെ ലുങ്കി ധരിച്ച് ഷോപ്പിംഗിന് പോകുന്ന സുന്ദരിപ്പെണ്ണ്
ലോകത്തിൻറെ ഏതുകോണിൽ പോയാലും തങ്ങളുടെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുന്നു. വസ്ത്രശൈലി, ഭക്ഷണം എന്നിവയെല്ലാം ചിലരെങ്കിലും ഉപേക്ഷിക്കാറില്ല. ലോകത്തിലെ വൻനഗരങ്ങളിലൊന്നായ ലണ്ടൻറെ തെരുവുകളിലൂട ലുങ്കിയുടുത്ത് ഷോപ്പിംഗിനുപോകുന്ന വലേരി എന്ന സൗത്ത് ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ലുങ്കിയോടൊപ്പം ടീഷർട്ടാണു ധരിച്ചിരിക്കുന്നത്. സൺഗ്ലാസും വച്ച് ആരെയും ത്രസിപ്പിക്കുന്ന ചുവടുകളുമായാണു യുവതിയുടെ നടപ്പ്. എന്നാൽ, പുരുഷന്മാരെപ്പോലെ ലുങ്കി മടക്കിക്കുത്തിയിട്ടില്ല. ലണ്ടൻ നഗരത്തിന് അത്ര പരിചിതമല്ലാത്ത വസ്ത്രമണിഞ്ഞ യുവതിയെ എല്ലാവരും കൗതുകത്തോടെയാണു നോക്കുന്നത്. ചിലരുടെ പുരികംവളച്ചുള്ള നോട്ടം യുവതിയോടുള്ള…