ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ; താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യയും ചൈനയും

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. ദൗത്യത്തിൽ റഷ്യയ്‌ക്കൊപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു ലക്ഷ്യം. ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്‌സി ലിഖാചേവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്. ‘പരമാവധി അര മെഗാവാട്ട് വരെ ഊർജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിർമിക്കാനാണു നീക്കം. ഞങ്ങളുടെ ചൈനീസ്, ഇന്ത്യൻ പങ്കാളികൾ ഇതിൽ വളരെ താൽപര്യം അറിയിച്ചിട്ടുണ്ട്. നിരവധി ബഹിരാകാശ…

Read More