ലുലു വാക്കത്തണിൽ വൻ ജനപങ്കാളിത്തം
ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സുസ്ഥിരമായ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ലുലു ഇൻറർനാഷനൽ ഗ്രൂപ് ദുബൈയിൽ സംഘടിപ്പിച്ച എട്ടാമത് ‘സുസ്ഥിരത വാക്കത്തൺ’ ബഹുജന പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ നേടി. ഞായറാഴ്ച ദുബൈ മംസാർ പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തണിൽ 146 രാജ്യങ്ങളിൽനിന്നായി 15,000 പേർ പങ്കെടുത്തു. മാസ്റ്റർ കാർഡ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്‌പോർട്‌സ് കൗൺസിൽ, ട്രാൻസ്‌മെഡ്, അൽ റവാബി, യെല്ലോ എ.ഐ, സ്പാർക്‌ലോ, ലുലു എക്‌സ്‌ചേഞ്ച്, യൂനിലീവർ, ടാറ്റ സോൾഫുഡ്, ബുർജീൽ ഹോൾഡിങ്‌സ് തുടങ്ങിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ…