അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു

യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അൽ ഐനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, സ്റ്റേഷനറി തുടങ്ങിയ സെക്ഷനുകളുമുണ്ട്. ലുലു ഗ്രൂപ്പിന്റെ അൽ ഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്….

Read More

ദുബായ് ഔട്ട്‌ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് – അൽ ഐൻ പാതക്കരികിൽ ഔട്‌ലെറ്റ് മാളിന്റെ പുതിയ എക്‌സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്. ദുബായ് ഔട്ട്‌ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം…

Read More

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം

വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് . അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാനാണ് സമ്മാനിച്ചത്. ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നിവ മുൻനിർത്തിയാണ് ലുലു ഹൈപ്പർമാർക്കറ്റിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അബുദാബി എമിറേറ്റ്‌സ് പാലസിൽ വച്ചു നടന്ന ചടങ്ങിൽ ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ…

Read More